17 September Tuesday

പേരാമ്പ്രയിൽ എസ്‌ഡിപിഐ ‐ കോൺഗ്രസ്‌ സംഘർഷം: ഓഫീസ്‌ അടിച്ചുതകർത്തു, ഇന്ന്‌ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
പേരാമ്പ്ര > എസ്‌ഡിപിഐ ‐ കോണ്‍ഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായി പേരാമ്പ്രയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോൺഗ്രസ്‌ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍ നിന്ന് എസ്‌ഡിപിഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ എസ്‌ഡിപിഐ പ്രകടനവുമുണ്ടായി. ഓഫീസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്ത നിലയിലാണ്. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നത്.
 
സംഭവത്തിന് പിന്നില്‍ എസ്‌ഡിപിഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതില്‍  പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top