11 August Tuesday

കോൺഗ്രസിനെ വിമർശിച്ച ദേശീയ വക്താവിനെ നീക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

സ്വന്തം ലേഖകൻ
ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ്‌ കാട്ടുന്ന അലംഭാവത്തെ വിമർശിച്ച സഞ്ജയ്‌ ഝായെ പാർടിയുടെ ദേശീയ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കി.
അഭിഷേക്‌ ദത്ത്‌, സാദനാ ഭാരതി എന്നിവരെ വക്താക്കളായി നിയമിച്ചു. സഞ്ജയ്‌ ഝായെ എഐസിസി വക്താവ്‌ സ്ഥാനത്തുനിന്ന്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധി അടിയന്തരമായി നീക്കിയതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നെഹ്‌റുവിന്റെ മൂല്യങ്ങളിൽനിന്ന്‌ കോൺഗ്രസ്‌ വ്യതിചലിച്ചതായി സഞ്‌ജയ്‌ ഝാ ട്വിറ്ററിൽ പ്രതികരിച്ചു. ബിജെപിയെ എതിരിടുന്നതിൽ അസാധാരണമായ അലംഭാവമാണ്‌ കോൺഗ്രസ്‌ പ്രകടമാക്കുന്നതെന്ന്‌ ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഝാ അഭിപ്രായപ്പെട്ടിരുന്നു.
രാഷ്ട്രീയമായി സ്വയം കാലഹരണപ്പെടുകയാണ്‌ കോൺഗ്രസെന്നും പാർടിയുടെ വേദനാജനകമായ വിഘടിക്കൽ കാണുന്നതിൽ ദുഃഖമുണ്ടെന്നും ഝാ പറഞ്ഞിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top