26 March Tuesday

ചോര ചിന്തുന്ന ഗ്രൂപ്പ് പോര് ; 3 കോൺഗ്രസുകാർ കൊല്ലപ്പെട്ടപ്പോൾ ഉമ്മൻചാണ്ടി തിരിഞ്ഞുനോക്കിയില്ല

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019


പെരിയ കൊലപാതകത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന കോൺഗ്രസുകാർക്ക് തൃശൂരിൽ ഗ്രൂപ്പുപോരിൽ സ്വന്തം പാർടിക്കാർ കൊലചെയ്യപ്പെട്ടപ്പോൾ തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ച് മൗനം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തൃശൂർ ജില്ലയിൽ മൂന്നു പ്രവർത്തകർ ഗ്രൂപ്പുപോരിൽ കൊല്ലപ്പെട്ടിരുന്നു. 2013ൽ കോൺഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡന്റായിരുന്ന മധു ഈച്ചരത്ത്, കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ലാ കൺവീനറായിരുന്ന ലാൽജി കൊള്ളന്നൂർ, ചാവക്കാട് തിരുവത്ര അണ്ടത്തോട് ചാലിൽ ഹനീഫഎന്നിവരാണ്് കൊല്ലപ്പെട്ടത്ര. എന്നാൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോ മറ്റുമന്ത്രിമാരോ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ, മുതലക്കണ്ണീരൊഴുക്കുന്ന കോൺഗ്രസ് നേതാക്കളോ ഇവരുടെ വീടുകളിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സാമ്പത്തികസഹായവും നൽകിയില്ല.

ചാവക്കാട് നഗരസഭാ ചെയാർമാനായിരിക്കെ സിപിഐ എം നേതാവ് കെ വത്സലനെ 2006 ഏപ്രിൽ 16ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിംലീഗുകാർ കുത്തിക്കൊന്നു. അന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭാ ചെയർമാൻ കൊല്ലപ്പെടുന്നത്. എന്നാൽ, മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ വത്സലന്റെ വീട്ടിലേക്കെത്തിയില്ല. മധു ഈച്ചരത്തിനെ 2013 ജൂൺ ഒന്നിനു രാവിലെ 9.30ന് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്ര നടയിൽ, ഭാര്യയോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുമ്പോഴാണ്  വെട്ടിക്കൊലപ്പെടുത്തിയത്ട.യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് കാരണം. ഇതിന്െ പ്രതികാരമായി 2013 ആഗസ്ത്ട 16ന് അയ്യന്തോളിൽ കോൺഗ്രസ്സുകാനായ ലാൽജി കൊള്ളന്നൂരിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തി. മധു ഈച്ചരത്ത് വധക്കേസിൽ പ്രേംജി കൊള്ളന്നൂർ അടക്കം ഏഴുപേരെ ജീവപര്യന്തം തടവിന്  ശിക്ഷിച്ചിരുന്നു.

ഗ്രൂപ്പുപോരിന്റെ ഒടുവിലത്തെ ഇരയാണ് ചാവക്കാട് തിരുവത്ര അണ്ടത്തോട് ചാലിൽ ഹനീഫ (42). എ ഗ്രൂപ്പുകാരനായിരുന്ന ഹനീഫയെ ഐ ഗ്രൂപ്പുകാർ 2015 ആഗസ്ത് ഏഴിനുരാത്രി വീട്ടുമുറ്റത്ത്ോ ഉമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകായിരുന്നു. കൊലപാതകത്തിന്റെ തലേന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോപപ്രതാപൻ ഹനീഫയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.

മകനെ കൊന്നതിനുപിന്നിൽ ഗോപപ്രതാപനും തൃശൂരിൽ ഐ ഗ്രൂപ്പിനെ നയിച്ച അന്നത്തെ മന്ത്രി സി എൻ ബാലകൃഷ്ണനുമാണെന്ന് കുറ്റപ്പെടുത്തി ഉമ്മ ഐഷാബി മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ലാൽജി, ഹനീഫ കൊലപാതകക്കേസുകളിൽ പുനരന്വേഷണം നടന്നുവരികയാണ്ക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top