Deshabhimani

എംഡിഎംഎയുമായി കോൺഗ്രസ് നേതാവും കൂട്ടാളിയും അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:36 AM | 0 min read

അഞ്ചൽ> അഞ്ചലിൽ എംഡിഎംഎയുമായി കോൺഗ്രസ് നേതാവും സഹായിയും അറസ്റ്റിലായി. മാർക്കറ്റ് വാർഡ്‌ കോട്ടവിള വീട്ടിൽ കുക്കുടു എന്ന ഷിജു (40), ഏറം കളീലിൽകട ചോതി കൺസ്‌ട്രക്‌ഷൻ ഉടമ സാജൻ (48) എന്നിവരാണ്‌ പിടിയിലായത്. കോൺഗ്രസ് പ്രാദേശിക നേതാവും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഭാരവാഹിയുമാണ് ഷിജു.

ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്നാണ്‌ അഞ്ചൽ ബൈപാസിൽ ഓട്ടോറിക്ഷയിൽ വന്ന ഷിജുവിനെ നാലു ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഓട്ടോയുടെ ഡിക്കിയിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഷിജുവിനെ ചോദ്യംചെയ്തതിനെ തുടർന്ന്‌ സാജന്റെ വീടിനോടുചേർന്ന്‌ സൂക്ഷിച്ചിരുന്ന 76 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അയിലറ സ്വദേശി പ്രദീപ്‌ ബംഗളൂരുവിൽനിന്നു കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ ഷിജുവിനെ വിൽപ്പനയ്ക്കായി ഏൽപ്പിച്ചതാണ്‌. ഷിജുവും സാജനും ചേർന്ന് വിൽപ്പന നടത്തിവരുന്നതിനിടയിലാണ് പിടിയിലായത്. ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഷിജുവിനെ സാജന്റെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.



deshabhimani section

Related News

0 comments
Sort by

Home