08 October Tuesday
പ്രതികരിച്ചപ്പോൾ ഞാനും കണ്ണിലെ കരടായി

കോണ്‍ഗ്രസില്‍ സ്ത്രീകളോട് വിവേചനമുണ്ട്: ലതികാസുഭാഷ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

തിരുവനന്തപുരം> കോണ്‍ഗ്രസില്‍ സ്ത്രീകളോട് വിവേചനമുണ്ടെന്ന് സമ്മതിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷും. മൂന്നര പതിറ്റാണ്ടോളം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും തനിയ്ക്ക് പാര്‍ട്ടി വിട്ടുപോകേണ്ടി വന്നത് സ്ത്രീകള്‍ക്ക് വേണ്ട അംഗീകാരമോ പ്രാതിനിധ്യമോ നല്‍കാത്തത് ചോദ്യം ചെയ്തതിനാണ്. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കാറില്ല. അഭിപ്രായം പറയുന്നവരെ പലപ്പോഴും പരിഹസിക്കുന്നു.

വിവേചനം നേരിടുന്നതിന്റെ ഭാഗമായി പലപ്പോഴും ഒരു രക്ഷയും ഇല്ലാതെ വരുമ്പോഴാണ് പലരും അത് തുറന്നു പറയുന്നത്.സിമി റോസ്ബെല്‍ ജോണിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം മറുപടി പറയണം. ദുരനുഭവം ഉണ്ടാകുമ്പോഴാണ് പലരും അത് തുറന്നുപറയുന്നത്. അത്തരത്തിലൊരു പ്രതികരണമാണ് സിമി റോസ് ബെന്നിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

അകത്തു നിന്നും പോരാടുമ്പോള്‍ കോണ്‍ഗ്രസ് അവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തും. മുതിര്‍ന്ന വനിതാ നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയത് എന്തുകൊണ്ടാണെന്നു പോലും പാര്‍ട്ടി നേതൃത്വം ഇതുവരെയും ചിന്തിച്ചിട്ടില്ല.- ലതികാ സുഭാഷ് പറഞ്ഞു.

പ്രതികരിച്ചപ്പോൾ ഞാനും കണ്ണിലെ കരടായി: 
ലതിക സുഭാഷ്‌
കോൺഗ്രസിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ പ്രതികരിച്ചപ്പോൾ താനും നേതാക്കളുടെ കണ്ണിലെ കരടായി മാറിയെന്ന്‌ മുൻ കോൺഗ്രസ്‌ നേതാവ്‌ ലതിക സുഭാഷ്‌. സോണിയ ഗാന്ധിക്കും മറ്റും  കത്തുകളയച്ചിരുന്നു. അകത്ത്‌ പ്രതികരിച്ചിട്ട്‌ കാര്യമില്ലെന്ന്‌ മനസിലായതിനാലാണ്‌ പുറത്തു പ്രതികരിക്കാൻ തീരുമാനിച്ചത്‌–-  ലതിക സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിമിയുടെ ആരോപണങ്ങൾക്ക്‌  നേതൃത്വം മറുപടി പറയണം. 16 വർഷത്തോളം താൻ കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്‌. പാർടിയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പിസിസി അധ്യക്ഷനെയും  എ കെ ആന്റണിയെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. മഹിളാ കോൺഗ്രസിന്റെ അഖിലേന്ത്യ നേതാക്കളടക്കം അവഗണനമൂലം പാർടിവിട്ടു. കോൺഗ്രസ്‌ എന്തുകൊണ്ട്‌ ഇക്കാര്യത്തെക്കുറിച്ച്‌ പഠിക്കുന്നില്ല–- ലതിക ചോദിച്ചു. വനംവികസന കോർപറേഷൻ ചെയർപേഴ്‌സണാണ്‌ ലതിക സുഭാഷ്‌.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top