17 November Sunday

ജോലിതട്ടിപ്പുകേസ്: കോൺ. നേതാക്കൾക്ക‌് വീണ്ടും സമൻസ് അയക്കും

സ്വന്തം ലേഖകന്‍Updated: Tuesday Jun 18, 2019

തൃശൂര്‍
ജോലിതട്ടിപ്പു നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാക്കളായ എൻ പീതാംബരക്കുറുപ്പും എം പി വിൻസെന്റും അടക്കമുള്ള പ്രതികൾക്ക് കോടതി അയച്ച സമൻസുകൾ തിരിച്ചുവന്നു. മേൽവിലാസത്തിൽ ആളില്ലെന്നതിനാലാണ്  സമൻസ് തിരിച്ചുവന്നത്.  യഥാർഥ മേലവിലാസം കണ്ടെത്തി സമൻസ് വീണ്ടും അയക്കും. തൃശൂർ സിജെഎം കോടതി കേസ്  സെപ്തംബർ 20ലേക്ക് മാറ്റി.

റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനംചെയ്ത് കായികതാരത്തിൽനിന്ന് 22.25  ലക്ഷം രൂപ   കോൺഗ്രസ് നേതാക്കളും സംഘവും കൈപ്പറ്റിയെന്നാണ് കേസ്. മകൻ സനീഷിന്  റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പേരിൽ നെല്ലിക്കുന്ന് മണ്ടകൻ വീട്ടിൽ ഷാജനാണ് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ സ്വകാര്യഅന്യായം നൽകിയത്.  തിങ്കളാഴ്ച കോടതിയിൽ ഹാജരാവാനാണ‌് ആദ്യ സമൻസിൽ നിർദേശിച്ചിരുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top