20 October Tuesday

'തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് സിബിഐയെ ശക്തമായി എതിര്‍ത്തവരാണ് കോണ്‍ഗ്രസ്, ഇപ്പോഴത്തേത് രാഷ്ട്രീയ പാപ്പരത്തം': കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

തിരുവനന്തപുരം > കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിബിഐയെ ഉപയോഗിച്ച്‌ ഭരണം അട്ടിമറിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം കോൺഗ്രസ്‌ ശക്തമായി ഇത്തരം ഏജൻസികളെ എതിർത്തിട്ടുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

പശ്ചിമബംഗാൾ ഉൾപ്പെടെ നാല്‌ സംസ്ഥാനത്ത്‌ സിബിഐക്ക്‌ ഇടപെടാൻ പോലും കഴിയുന്നില്ല. ബംഗാളിൽ സിബിഐ കേസ്‌ അന്വേഷിക്കരുതെന്നാണ്‌ മമത ബാനർജി ഉത്തരവിട്ടത്‌. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള സിബിഐ വിലക്ക്‌ ഇപ്പോഴും തുടരുന്നു. ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും കോൺഗ്രസ്‌ മുഖ്യമന്ത്രിമാരാണ്‌ സിബിഐക്കെതിരെ നടപടി സ്വീകരിച്ചത്‌. ആ കോൺഗ്രസാണ്‌ ഇപ്പോൾ സിബിഐ വേണമെന്ന്‌ പറയുന്നത്‌.

ഇത്‌ ഇടതുപക്ഷ ഇടപെടൽ

ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ കേരളം സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുത്തില്ല. വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ വേണമെന്നായിരുന്നു വി എസ്‌ സർക്കാർ തീരുമാനിച്ചത്‌.

എൽഡിഎഫ്‌ മാറി യുഡിഎഫ്‌ വന്നതോടെ തുറമുഖം സ്വകാര്യമേഖലയ്‌ക്ക്‌ നൽകി. ഇന്റർനെറ്റ്‌ സൗകര്യം സൗജന്യമായി നൽകാനുള്ള പദ്ധതിയും ഇ–-മൊബിലിറ്റി പദ്ധതിയും പൊതുമേഖലയിൽ വരുന്നതിൽ കോർപറേറ്റുകൾക്ക്‌ കടുത്ത എതിർപ്പാണ്‌.

പൊതുവിതരണം ശക്തമാക്കി റീട്ടെയിൽ മേഖലയിലേക്ക്‌ സ്വകാര്യമേഖലയുടെ കടന്നുവരവിനെ ചെറുക്കുന്നതിലും പച്ചക്കറിക്ക്‌ തറവില നിശ്ചയിച്ച നടപടിയും ഇടതുപക്ഷ ഇടപെടലാണ്‌. കേരളത്തിൽ ഇടതുപക്ഷം ഈ നിലയിൽ തുടർന്നാൽ തങ്ങളുടെ കടന്നുകയറ്റം നടക്കില്ലെന്ന്‌ സ്വകാര്യ കുത്തകകൾക്ക്‌ അറിയാം. സർക്കാരിനെതിരായ സമരത്തിന്‌ വൻതോതിൽ പണം ഒഴുക്കുകയാണ്‌. വിമോചനസമരകാലത്ത്‌ അമേരിക്കൻ സഹായം കിട്ടിയതിനു സമാനമാണ്‌ ഇപ്പോഴത്തെ അവസ്ഥയെന്ന്‌ കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top