തിരുവന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ ബിജെപി പരസ്യമായും രഹസ്യമായും യുഡിഎഫിന് പിന്തുണ. മതനിരപേക്ഷമൂല്യങ്ങൾ മുറുകെപ്പിടിച്ച് വികസനക്കുതിപ്പ് നടത്തുന്ന എൽഡിഎഫ് ഭരണത്തെ ഇല്ലായ്മ ചെയ്യാനാണ് ഈ വിഷസഖ്യം ശ്രമിക്കുന്നത്. വിവിധ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തിലും കോർപറേഷൻ, നഗരസഭ വാർഡുകളിലും ബിജെപി മത്സരിക്കാതെ യുഡിഎഫിനെ സഹായിക്കുകയാണ്. ചിലയിടങ്ങളിൽ പരസ്യമായ സഖ്യവുമാണ്.
കാസർകോട് ജില്ലയിൽ പത്തു വാർഡിൽ യുഡിഎഫും ബിജെപിയും സഖ്യത്തിലാണ്. പനത്തടി പഞ്ചായത്തിലെ 10, 15, 3, 7 വാർഡ്. പുത്തിഗെയിൽ 1, 4 വാർഡ്. ബേഡഡുക്കയിൽ 11 –-ാം വാർഡ്. വലിയപറമ്പിൽ 7, 9,11 വാർഡ് എന്നിവിടങ്ങളിലാണ് ബിജെപി–- യുഡിഎഫ് സഖ്യം.
കണ്ണൂരിൽ ആകെയുള്ള 1684 സീറ്റിൽ 386 സീറ്റിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല.
കോഴിക്കോട് ജില്ലയിൽ 70 സീറ്റിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. തിരുവള്ളൂർ(4), നൊച്ചാട്(2), മേപ്പയ്യൂർ(3), കൂരാച്ചൂണ്ട്(2), അഴിയൂർ(1), മണിയൂർ(1), ഓമശേരി(1), കക്കോടി(1), കടലുണ്ടി(1) എന്നീ പഞ്ചായത്തുകളിലായി 16 വാർഡിൽ ബിജെപി രംഗത്തില്ല. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണൂർ, മേലടിയിലെ മേപ്പയ്യൂർ എന്നീ ഡിവിഷനിലും മുക്കം നഗരസഭയിൽ 10 വാർഡ്, കൊയിലാണ്ടി ആറ് വാർഡ്, വടകരയിൽ മൂന്ന് വാർഡ്, ഫറോക്കിൽ 11 വാർഡ്, കൊടുവള്ളിയിൽ 22 വാർഡിലും ബിജെപി മത്സരിക്കുന്നില്ല.
വയനാട്ടിൽ 74 വാർഡിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. ആകെയുള്ള 23 പഞ്ചായത്തിലെ 44 വാർഡിൽ മത്സരിക്കുന്നില്ല. ബത്തേരി നഗരസഭയിൽ 15വാർഡിലും മാനന്തവാടിയിൽ ഏഴിലും കൽപ്പറ്റയിൽ മൂന്ന് വാർഡിലും ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ച് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളില്ല.
മലപ്പുറത്ത് 800 വാർഡിൽ ബിജെപി സ്ഥാനാർഥികളില്ല. 122 തദ്ദേശസ്ഥാപനത്തിൽ ആകെ വാർഡുകൾ 2512 ആണ്. 12 നഗരസഭയിലെ 479 ഡിവിഷനിൽ- 251ലും മത്സരിക്കുന്നില്ല. 94 പഞ്ചായത്തിലെ 1778 വാർഡിൽ 516ലും സ്ഥാനാർഥികളില്ല. 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ 190ലാണ് ബിജെപി മത്സരിക്കുന്നത്.
നിലവിൽ 10 കൗൺസിലർമാരുള്ള താനൂർ നഗരസഭയിൽ 14 വാർഡിൽ ഇക്കുറി സ്ഥാനാർഥികളില്ല. മലപ്പുറം നഗരസഭയിൽ 40-ൽ ഏഴ് വാർഡിലേ രംഗത്തുള്ളൂ.
പാലക്കാട് ജില്ലയിൽ 41 വാർഡിൽ യുഡിഎഫ്–- ബിജെപി സംയുക്ത സ്ഥാനാർഥികളാണ്.
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് (1, 2, 5, 6, 7, 8, 13), വെള്ളിനേഴി (2, 4, 9, 13), എലവഞ്ചേരി (വാർഡ് രണ്ട്), കിഴക്കഞ്ചേരി (13, 16), പട്ടിത്തറ (എട്ട്), പട്ടഞ്ചേരി (2, 12), തരൂർ (9), മരുതറോഡ് (മൂന്ന്), വിളയൂർ (1, 4, 5, 6, 14), മണ്ണാർക്കാട് നഗരസഭ (ഒരുവാർഡ്), പട്ടാമ്പി നഗരസഭ (8 വാർഡ്), ചിറ്റൂർ നഗരസഭ (7 വാർഡ്), കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് (ഡിവിഷൻ 7) എന്നിവിടങ്ങളിലാണ് സംയുക്ത സ്ഥാനാർഥികൾ.
എറണാകുളം ജില്ലയിൽ ആകെയുള്ള 2045 വാർഡിൽ, അറുനൂറോളം വാർഡിലും ബിജെപിക്ക് സ്ഥാനാർഥിയില്ല. കൊച്ചി കോർപറേഷനിൽ വൈറ്റില, നമ്പ്യാപുരം, ഈരവേലി, നസ്രേത്ത് വാർഡുകൾ, ഉദയംപേരൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിവിടങ്ങളിൽ സ്ഥാനാർഥികളില്ല. പല്ലാരിമംഗലം പഞ്ചായത്തിൽ 13 വാർഡിൽ ഒന്നിൽമാത്രമാണ് എൻഡിഎ മത്സരിക്കുന്നത്.
കോട്ടയം ജില്ലയിൽ 261 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. പാലാ നഗരസഭയിൽ 21 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. ചങ്ങനാശേരിയിൽ എട്ട് വാർഡുകളിലും സ്ഥാനാർഥികളില്ല. ഏറ്റുമാനൂരിൽ 23 വാർഡുകളിലും ഈരാറ്റുപേട്ടയിൽ 24 വാർഡുകളിലും ബിജെപിക്ക് സ്ഥാനാർഥിയില്ല.
കുമരകം പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളിൽ ബിജെപിയും യുഡിഎഫും ഒരുമിച്ച് നിർത്തിയ സ്വതന്ത്രർ മത്സരിക്കുന്നു. അയ്മനത്ത് ഏഴാം വാർഡിൽ ബിജെപി മത്സരിക്കുന്നതിനാൽ യുഡിഎഫിന് സ്ഥാനാർഥിയില്ല.പത്തനംതിട്ട ജില്ലയിൽ 34 വാർഡിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. പത്തനംതിട്ട നഗരസഭയിൽ ആറ് വാർഡിലും അടൂരിൽ ഒമ്പത് വാർഡിലും റാന്നി ബ്ലോക്ക് പഞ്ചായത്ത് പഴവങ്ങാടി ഡിവിഷനിലും കൊടുമൺ പഞ്ചായത്തിൽ നാല് വാർഡിലും അങ്ങാടിയിൽ അഞ്ചിടത്തും പഴവങ്ങാടിയിൽ അഞ്ചിടത്തും റാന്നിയിൽ ഒരിടത്തും വടശ്ശേരിക്കരയിൽ ഒരിടത്തും വെച്ചൂച്ചിറയിൽ രണ്ടിടത്തും ബിജെപി സ്ഥാനാർഥിയില്ല.
ഇടുക്കി ജില്ലയിൽ 231 സീറ്റിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 104 സീറ്റിൽ 83 ഇടത്തും കട്ടപ്പന, തൊടുപുഴ നഗരസഭകളിലായി ആകെയുള്ള 69 സീറ്റിൽ ഏഴിടത്തും പഞ്ചായത്തുകളിൽ ആകെ സീറ്റായ 792ൽ എൻഡിഎ 589 ഇടത്ത് മാത്രമാണ് മത്സരിക്കുന്നത്. വണ്ടൻമേട് പഞ്ചായത്തിൽ 18–-ാം വാർഡിൽ കോൺഗ്രസ്– ബിജെപി ബന്ധം പരസ്യമാണ്. അഴുത ബ്ലോക്കിൽ വണ്ടിപ്പെരിയാർ, മഞ്ജുമല ഡിവിഷനിലും ബിജെപി സ്ഥാനാർഥികളില്ല.
തലസ്ഥാന ജില്ലയിൽ ബിജെപിക്ക് മൂന്ന് ബ്ലോക്ക് ഡിവിഷനിലും 81 ഗ്രാമപഞ്ചായത്ത് വാർഡിലും സ്ഥാനാർഥികളില്ല. ബ്ലോക്ക് ഡിവിഷനുകളിൽ പാറശാല ബ്ലോക്കിലെ പൊഴിയൂർ, പൂവാർ, നെടുമങ്ങാട് ബ്ലോക്കിലെ കാച്ചാണി എന്നിവിടങ്ങളിൽ സ്ഥാനാർഥിയില്ല.
പാറശാല പഞ്ചായത്തിൽ -ഒരു വാർഡ് , ചെങ്കലിൽ -4, കാരോട് -3 , കുളത്തൂരിൽ -12 , അതിയന്നൂർ -5, പെരുങ്കടവിള -2, തിരുപുറം - 5, ചിറയിൻകീഴ് - 4, അഞ്ചുതെങ്ങ് 5, മണമ്പൂർ -6, കഠിനംകുളം -8, കരിങ്കുളം - 13, പൂവാർ -6, പെരിങ്ങമ്മല -1, കോട്ടുകാൽ - 1, കാഞ്ഞിരംകുളം -5 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..