അമ്പലപ്പുഴ > കോൺഗ്രസിന് സമൂഹമാധ്യമത്തിൽ ആദരാഞ്ജലി അർപ്പിച്ച് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ്പ്രസിഡന്റിന്റെ കുറിപ്പ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥനാർഥിയായി കൈ ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട രഞ്ജു എം നായരാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ഇതേ വാർഡിലെ ഒരു യുവാവിനെ നിയമിച്ചതിൽ പ്രതിഷേധ സൂചകമായാണ് "ആദരാഞ്ജലി " പോസ്റ്റ്.
കോൺഗ്രസ് അമ്പലപ്പുഴ ടൗൺ മണ്ഡലം പ്രസിഡന്റ് വി ദിൽജിത്തിന്റെ ഭാര്യയായ രഞ്ജു 2012 മുതൽ ദീർഘകാലം യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇത്തവണ സ്ഥാനാർഥിയാക്കിയത്. എന്നാൽ ഇവിടെ ബിജെപി സ്ഥാനാർഥിയോട് തോറ്റു.
പാർടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചവരിൽ ഒരാളെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ഭാരവാഹിയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച വൈകിട്ട് രഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇയാളെ നേരത്തെ ഭാരവാഹിയായി തീരുമാനിച്ചെങ്കിലും ഞായാറാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..