08 October Tuesday

കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌: കോൺഗ്രസ്‌ വനിതാ സഹ. സംഘം മുൻ സെക്രട്ടറി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


ഉണ്ണികുളം
കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള വനിതാ സഹകരണ സംഘത്തിൽ വൻ നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ കേസിൽ മുൻ സെക്രട്ടറി അറസ്‌റ്റിൽ.
ഇയ്യാടെ ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ്‌ മുൻ സെക്രട്ടറി  ഇയ്യാട്‌ ഇത്രാടത്തിൽ പി കെ ബിന്ദുവിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

സെക്രട്ടറിയായിരിക്കെ 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൊസൈറ്റി അധികൃതരും നിക്ഷേപകരും നൽകിയ പരാതിയിൽ പറയുന്നത്‌. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ  നിക്ഷേപകർ പരാതിയും പ്രതിഷേധവുമായി എത്തിയിരുന്നു.  നിക്ഷേപകരുടെ പേരിൽ വായ്പയെടുത്ത്‌  കടക്കെണിയിൽ കുടുക്കിയതായും പരാതിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top