23 August Friday

ആലപ്പുഴയിലെ തോൽവി: കോൺഗ്രസിന്റെ 4 ബ്ലോക്ക‌് കമ്മിറ്റി പിരിച്ചുവിടാൻ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

തിരുവനന്തപുരം> ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ‌്മാന്റെ പരാജയത്തിനു കാരണമായി കെ വി തോമസ‌് കമീഷൻ കണ്ടെത്തിയ ചേർത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസിന്റെ നാലു ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടാനും നിലവിലുള്ള ജംബോ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും  ശുപാർശ. അന്വേഷണ കമീഷൻ റിപ്പോർട്ട്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന‌് കൈമാറി.

ചേർത്തല, വയലാർ, കായംകുളം നോർത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളാണ‌് പിരിച്ചുവിടാൻ  ശുപാർശ ചെയ്തത്. നിലവിലുള്ള ജംബോ കമ്മിറ്റികൾ കാര്യക്ഷമമല്ലാത്തതിനാൽ പുനഃസംഘടിപ്പിക്കണം.  ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ചേർത്തലയിലും കായംകുളത്തുമാണ് യുഡിഎഫ് സ്ഥാനാർഥി പിന്നോക്കം പോയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top