03 July Friday

ട്രസ്‌റ്റിന്റെ മറവിൽ കോൺഗ്രസ്‌ നേതാക്കൾ തട്ടിയത്‌ 6 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

കണ്ണൂർ
കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ മറവിൽ കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ഭാരവാഹികളായ ചെറുപുഴ ഡവലപ്പേഴ്‌സ്‌ തട്ടിയെടുത്തത്‌ ആറുകോടിയോളം രൂപ. രജിസ്‌ട്രേഷൻ പോലുമില്ലാത്ത ഈ സ്വകാര്യ കമ്പനിയിലൂടെ ലക്ഷങ്ങളുടെ ആദായ നികുതിയും രജിസ്‌ട്രേഷൻ ഫീസും വെട്ടിച്ചതായും ട്രസ്‌റ്റ്‌ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
|
കെപിസിസി നിർവാഹകസമിതി അംഗമായിരുന്ന കെ കുഞ്ഞികൃഷ്‌ണൻ നായർ ചെയർമാനും റോഷി ജോസ്‌ സെക്രട്ടറിയുമായാണ്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചതെങ്കിലും വൈകാതെ വേണ്ടപ്പെട്ട ചിലരെമാത്രം ഉൾപ്പെടുത്തി ചെറുപുഴ ഡവലപ്പേഴ്‌സിനു രൂപംനൽകി. ട്രസ്‌റ്റ്‌ അംഗങ്ങൾ ഓഹരിസംഖ്യയായി സമാഹരിച്ച 30 ലക്ഷം രൂപ അഡ്വാൻസ്‌ നൽകി കരാറുണ്ടാക്കിയ രണ്ടേക്കറിൽ 70 സെന്റാണ്‌ ട്രസ്‌റ്റിനായി നീക്കിവച്ചത്‌. ഇത്‌ ഡവലപ്പേഴ്സിന്‌ നൽകിയാണ്‌ അവിടെ ഷോപ്പിങ്‌ മാൾ പണിതത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top