21 October Thursday

നിര്‍ബന്ധിത സമ്പര്‍ക്കവിലക്ക് ബ്രിട്ടനോട് പറഞ്ഞത് കേന്ദ്രം കര്‍ണാടകത്തോട് പറയുമോ?

അനീഷ് ബാലൻUpdated: Thursday Sep 23, 2021

മംഗളൂരു > കേരളത്തിൽനിന്ന്‌ വരുന്നവരിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും നിർബന്ധിത സമ്പർക്കവിലക്കിലാക്കുന്ന വിവേചനപരമായ കര്‍ണാടക സര്‍ക്കാര്‍  ഉത്തരവില്‍ ഇടപെടാതെ കേന്ദ്രം. വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ സമ്പര്‍ക്കവിലക്ക് നിര്‍ബന്ധമാക്കിയത് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തിനകത്ത് ഒരു സംസ്ഥാനത്തിന്റെ വിവേചനപരമായ ഇടപെടല്‍ കണ്ടില്ലെന്ന് നടിക്കുന്നു. കർണാടക നിലപാടിനെതിരെ കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയില്ല.

കർണാടകത്തിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളും ജോലി ചെയ്യുന്നവരും കടുത്ത ദുരിതത്തിലാണ്. കർണാടകത്തിലേക്ക് വ്യാപാര ആവശ്യത്തിന് പോകുന്നവരിൽ മിക്കവരും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബിജെപി ഭരിക്കുന്ന കർണാടകം കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ കോവിഡ് മാനദണ്ഡം കര്‍ണാടകത്തില്‍ പാലിക്കപ്പെടുന്നില്ല.

നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയിലുള്ള കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. വേഗത്തിൽ വിധി പറയണമെന്ന്‌ ആവശ്യപ്പെട്ട് റിട്ട് ഹർജി നൽകാനുള്ള തയ്യാറെടുപ്പിലാണ് സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗം ജയാനന്ദ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top