Deshabhimani

പിഗ്‌മാൻ ലൊക്കേഷനിൽ കടന്നുപിടിച്ചെന്ന്‌ നടി ; ജയസൂര്യക്കെതിരെ വീണ്ടും പരാതി, 
തൊടുപുഴ പൊലീസ്‌ അന്വേഷിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 07:45 AM | 0 min read


തിരുവനന്തപുരം
ലൈംഗികാതിക്രമത്തിന്‌ നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി. യുവനടനിൽനിന്ന് തനിക്കെതിരെ അതിക്രമം നടന്നുവെന്ന്‌ വെളിപ്പെടുത്തിയ തിരുവനന്തപുരത്തെ നടിയാണ്‌ കരമന പൊലീസിൽ ആ നടൻ ജയസൂര്യയാണെന്ന്‌ വെളിപ്പെടുത്തി പരാതി നൽകിയത്‌. ഇത്‌ തൊടുപുഴ പൊലീസിന്‌ കൈമാറി. 2013ൽ തൊടുപുഴയിൽ പി​ഗ്മാൻ സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ആദ്യദിവസമാണ്‌ ജയസൂര്യ തന്നെ കടന്നുപിടിച്ചതെന്ന്‌ പരാതിയിൽപറഞ്ഞു.  ബാത്ത്റൂമിൽ നിന്നിറങ്ങവെ പിന്നിൽനിന്നും കടന്നുപിടിച്ചപ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കൈ തട്ടിമാറ്റി പ്രതികരിച്ചുവെന്ന്‌ നടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യപ്രവർത്തനം ചെയ്യാനുള്ള മനസ് ഇഷ്ടമായതിനാലാണ് കെട്ടിപിടിച്ചതെന്നും ഇതൊരു വിഷയമാക്കി ‍ഡയറക്ടറോട് പറയരുതെന്നും ജയസൂര്യ പറഞ്ഞതായും നടി പറഞ്ഞു. നേരത്തെ സെക്രട്ടറിയറ്റിൽ "ദേ ഇങ്ങോട്ട്‌ നോക്കിയേ' സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ്‌ പൊലീസ്‌ കേസെടുത്തിരുന്നു.



deshabhimani section

Related News

0 comments
Sort by

Home