കൊച്ചി > പ്രളയം തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ക്ക് തണലായി പുതിയ സംവിധാനമൊരുക്കി കംപാഷനേറ്റ് കേരളം. കുടുംബങ്ങള്‍ നിരവധിയുണ്ട് കേരളത്തില്‍. അവര്‍ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം ആവശ്യമാണ്. അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കാം; കംപാഷനേറ്റ് കേരളം പറയുന്നു
ജാതിക്കും മതത്തിനും അതീതമായി നടത്തേണ്ട ഒരു തെരഞ്ഞെടുപ്പായിരിക്കണം ഇതെന്നും വെബ്സൈറ്റ് ഓര്‍മിപ്പിക്കുന്നു.ഗള്‍ഫിലോ അമേരിക്കയിലോ ഉള്ള പ്രവാസി ബന്ധുക്കള്‍ക്കും ഇത്തരത്തില്‍ ആളുകളെ ദത്തെടുക്കാന്‍ സാധിക്കും. ഇതിനായുള്ള മുഴുവന്‍ സഹായത്തിനും പ്രത്യേക വൊളന്റിയര്‍മാരുണ്ടാകും.
നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാന്‍ ഈ പ്രോജക്ട് നിങ്ങള്‍ക്ക് ഒരവസരം നല്‍കുമെന്ന് കംപാഷനേറ്റ് കേരളം വാഗ്ദാനം ചെയ്യുന്നു.
കുടുംബത്തെ സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് താഴത്തെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.
http://compassionatekeralam.com/