22 October Tuesday

കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണം നൂറാംവാർഷികം ആഘോഷിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


സ്വന്തം ലേഖകൻ
 ഇന്ത്യയിലെ  കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്  ആഹ്വാനംചെയ്തു. 2019 ഒക്‌ടോബർ 17 മുതൽ 2020 ഒക്‌ടോബർ 17 വരെ ഒരുവർഷം വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ നടക്കും. അന്ന്‌ എല്ലാ ബ്രാഞ്ചുകളിലും പതാക ഉയർത്തുകയും പ്രഭാതഭേരി മുഴക്കുകയും വേണം.

ആഘോഷത്തിന്റെ ഭാഗമായി പാർടിചരിത്രവും മാർക്സിസത്തിന്റെ  കാലികപ്രസക്തിയും മുൻനിർത്തി വിപുലമായ വിദ്യാഭ്യാസപദ്ധതികൾ നടപ്പാക്കും. ജാതീയമായ അടിച്ചമർത്തലുകൾക്കും വർഗീയതയ്‌ക്കും എതിരായും സാമൂഹ്യനീതിക്കുവേണ്ടിയുമുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സംഭാവനകൾ വിശദീകരിക്കുന്ന ക്യാമ്പയിനും സംഘടിപ്പിക്കും. നൂറാംവാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കണമെന്ന് സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.

1920 ഒക്ടോബർ 17ന് താഷ്‌കന്റിൽവച്ചാണ് ഏഴംഗ ഗ്രൂപ്പ് കമ്യൂണിസ്റ്റ് പാർടിക്ക് രൂപംനൽകിയത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റ് പാർടി വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. പെഷവാർ, മീററ്റ്, കാൺപുർ ഗൂഢാലോചന കേസുകളിലൂടെ പാർടി തകർക്കുന്നതിനായി ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചു. അതെല്ലാം അതിജീവിച്ചാണ് പാർടി വളർന്നത്. പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം രാജ്യത്ത് ആദ്യമായി ഉയർത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top