13 November Wednesday

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി നൂറാം വാര്‍ഷികം; പരിപാടികള്‍ക്ക് ഒക്ടോബര്‍ 17-ന് തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

തിരുവനന്തപുരം> ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷിക പരിപാടികള്‍ക്ക് ഒക്ടോബര്‍ 17-ന് തുടക്കം കുറിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബര്‍ 17-ന് ബ്രാഞ്ച് അതിര്‍ത്തിയിലുള്ള മെമ്പര്‍മാരും അനുഭാവികളും ചേര്‍ന്ന് പ്രഭാതഭേരി നടത്തി ബ്രാഞ്ചിലെ ഒരു കേന്ദ്രത്തില്‍ പാര്‍ടി പതാക ഉയര്‍ത്തണം.

പ്രാദേശികമായി 35,000-ത്തോളം ബ്രാഞ്ചുകളിലാണ് ഈ പരിപാടി നടക്കുക.ജില്ലകളില്‍ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ആദ്യപരിപാടി ഒക്ടോബര്‍ 20-ന് സി.എച്ച്.കണാരന്‍ ദിനത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറും പൊതുസമ്മേളനവും നടത്തുന്നതാണ്. തുടര്‍ന്ന് മറ്റു ജില്ലകളില്‍ ഒരു വര്‍ഷത്തിനിടയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

100-ാം വാര്‍ഷിക പരിപാടികള്‍ വിജയിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top