21 October Monday

വേദാരണ്യത്ത്‌ ജാതി സംഘർഷം; തകർത്ത അംബേദ്‌കർ പ്രതിമ മണിക്കൂറുകൾക്കകം പുന:സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

നാഗപട്ടണം > തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനടുത്ത്‌ വേദാരണ്യത്ത്‌ ജാതിസംഘർഷത്തിനിടെ തകർത്ത അംബേദ്‌കർ പ്രതിമ മണിക്കൂറുകൾക്കുള്ളിൽ പുന:സ്ഥാപിച്ചു. ഞായറാഴ്‌ച വൈകിട്ടാണ്‌ സംഭവങ്ങളുടെ തുടക്കം. സവർണ വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ വാഹനം തകർത്തെന്ന്‌ ആരോപിച്ച്‌ ദളിത്‌ വിഭാഗത്തിൽ പെട്ട രാമചന്ദ്രൻ എന്നയാളെ അക്രമിച്ചതിനെ തുടർന്ന്‌ ദളിത് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടികയും സ്ഥലത്ത്‌ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തു. വിവമറിഞ്ഞെത്തിയ മേല്‍ജാതിക്കാര്‍ സ്റ്റേഷനും ബസ് സ്റ്റാന്‍ഡിനും ഇടയിലുള്ള  അംബേദ്കര്‍ പ്രതിമ തകർത്തു. ഇതോടെ സംഭവം കലാപത്തിലേക്ക്‌ വഴിമാറി.

സംസ്ഥാനത്തുടനീളവും സമൂഹമാധ്യമങ്ങളിലും സംഭവം വലിയ വാർത്തയായതോടെ സംസ്ഥാന സർക്കാർ ഇടപെട്ട്‌ തിങ്കളാഴ്‌ച രാവിലെ തന്നെ അംബേദ്‌കർ പ്രതിമ പുന:സ്ഥാപിക്കുകയായിരുന്നു. സ്ഥലത്ത്‌ കനത്ത പൊലീസ്‌ കാവൽ ഏർപ്പെടുത്തി. സ്ഥിതി ശാന്തമാകുന്നതായാണ്‌ റിപ്പോർട്ട്‌.

 


പ്രധാന വാർത്തകൾ
 Top