പയ്യന്നൂര്‍> പയ്യന്നൂരിലെ വാടകകെട്ടിടത്തില് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും യുവതിയും മരിച്ചു. കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശി വളപ്പില്‍ ഹൗസില്‍ വി കെ ശിവപ്രസാദും (28) പയ്യന്നൂര്‍ കോളേജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനി ഏഴിലോട് പുറച്ചേരിയിലെ എം ഡി ആര്യ(21)യുമാണ് മരിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 19ന് വൈകിട്ട് നാലോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ വാടക കെട്ടിടത്തിലാണ് ആത്മഹത്യാശ്രമമുണ്ടായത്. തിങ്കളാഴ്ച രാത്രി ഏഴോടെ ആര്യയും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..