27 May Monday

എഴുതിത്തള്ളിയ കോളേജുകളും റാങ്ക‌്പട്ടികയിൽ

എം വി പ്രദീപ്‌Updated: Wednesday Apr 17, 2019

തിരുവനന്തപുരം
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യത്തെ  സർവകലാശാലകൾക്കും കോളേജുകൾക്കും 2019 ലെ റാങ്ക‌് നിശ‌്ചയിച്ച‌് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 1304 കോളേജുകളിൽനിന്ന‌് മികച്ച 100 കോളേജുകളെ കണ്ടെത്തിയപ്പോൾ അവയിൽ 20 എണ്ണം കേരളത്തിലെ കോളേജുകളായിരുന്നു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ വിമർശനമേറ്റു വാങ്ങിയ തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിനാണ‌് രാജ്യത്തെ മികച്ച ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിൽ 23–-ാം റാങ്ക‌്. സംസ്ഥാനത്തുനിന്ന‌് പട്ടികയിൽ ഇടം നേടിയ 17 ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിലും മൂന്ന‌് എൻജിനിയറിങ് കോളേജുകളിലും അധികവും സർക്കാർ, എയ‌്ഡഡ‌് മേഖലയിലെ കോളേജുകളാണ‌്.

കേരള സർവകലാശാലയും എം ജി സർവകലാശാലയും മികച്ച സർവകലാശാലകളുടെ പട്ടികയിലും ഇടം നേടി. ഉന്നത വിദ്യാഭ്യാസ മേഖലയ‌്ക്കുള്ള കേന്ദ്ര ഫണ്ടുകൾ വെട്ടിക്കുറച്ച‌്  ബാധ്യത സംസ്ഥനങ്ങളുടെ മേൽ കെട്ടിവയ്‌ക്കുമ്പോഴാണ‌് കേരളം രാജ്യത്തിന‌് മാതൃകയാകുന്നത‌്. മൂന്ന‌് ബജറ്റുകളിലായി 4788.25 കോടി രൂപ സർവകലാശാലകൾക്കായി  നീക്കവച്ചു. സാങ്കേതിക വിദ്യാഭ്യാസത്തിന‌് 2164 കോടി രൂപയും

റൂസ

കോളേജുകളുടെയും സർവകലാശാലകളുടെയും ഫണ്ട‌് വിനിയോഗം യുജിസിയിൽനിന്ന‌് എടുത്തുമാറ്റാൻ കേന്ദ്രം കൊണ്ടുവന്നതാണ‌് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ  (റൂസ). റൂസ പദ്ധതിയുടെ   40 ശതമാനം തുക സംസ്ഥാനം നൽകണം. യുജിസിയിലുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഫണ്ട‌് വിനിയോഗം റൂസ വന്നപ്പോൾ ഫലത്തിൽ സംസ്ഥാനങ്ങളുടെ തലയിലായി. മുൻ യുഡിഎഫ‌് സർക്കാർ റൂസ വഴി ഒരു രൂപ പോലും ചെലവഴിച്ചിരുന്നില്ല എന്നാൽ എൽഡിഎഫ‌് സർക്കാർ റൂസ ഫണ്ട‌് ഫലപ്രദമായി വിനിയോഗിച്ചു.
വയനാട്ടിൽ  മോഡൽ റസിഡൻഷ്യൽ കോളേജ‌്

വയനാട്‌ വൈത്തിരിയിൽ പുതിയ മോഡൽ റസിഡൻഷ്യൽ കോളേജ‌് അനുവദിച്ചു. രാജ്യത്ത‌് പിന്നോക്കം നിൽക്കുന്ന ജില്ലകൾക്കായി 70 പുതിയ മോഡൽ കോളേജുകൾ അനുവദിക്കാൻ  റൂസ തീരുമാനിച്ചിരുന്നു. ഈ പദ്ധതിയിൽ വയനാടിനെ പരിഗണിക്കണമെന്ന ആവശ്യം ആദ്യം റൂസ തള്ളി.   സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തെ തുടർന്നാണ‌് കോളേജിന‌് അംഗീകാരം ലഭിച്ചു. പുതിയ കോളേജിന‌് 12 കോടി രൂപ അനുവദിച്ചിച്ചു. സംസ്ഥാനത്തെ  ആദ്യത്തെ മോഡൽ റസിഡൻഷ്യൽ കോളേജ‌് ആകുന്ന ഇവിടെ പട്ടിക ജാതി﹣- പട്ടിക വർഗ വിദ്യാർഥികൾക്കായിരിക്കും മുൻഗണന. 
 
സർവകലാശാലകളും മാറുന്നു

പരീക്ഷ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും താളം തെറ്റിയിരുന്ന സർവകലാശാലകളുടെ ഭരണനിർവഹണം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസിമാരുടെ യോഗം വിളിച്ച‌ു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കുവാനുമുള്ള തീരുമാനങ്ങൾ കൈകൊണ്ടു. എകീകൃത പരീക്ഷാ കലണ്ടർ, ബിരുദ, ബിരുദാനന്തര പരീക്ഷാ ഫലപ്രഖ്യാപനങ്ങൾക്ക‌് നിശ‌്ചിത സമയപരിധി. ഇനി സർവകലാശാലകൾ ഏകീകൃത ഓൺലൈൻ പ്ലാറ്റ‌്ഫാമിലക്ക‌് വരികയാണ‌്.

ഓപ്പൺ സർവകലാശാലകൾ

|പ്രൈവറ്റ‌് രജിസ‌്ട്രേഷനും വിദൂരപഠന വിഭാഗങ്ങളും നിർത്തിയ കേന്ദ്ര തീരുമാനത്തിന്റെ ആഘാതം ഒഴിവാക്കാൻ ഓപ്പൺ സർവകലാശാലയ‌്ക്ക‌് തുടക്കമിട്ടു. അടുത്ത വർഷം തുറക്കുന്നതോടെ ഗൾഫ‌് മലയാളികൾക്ക‌് പോലും ഉന്നതവിദ്യാഭ്യാസം സ്വായത്തമാക്കാം. 

ഉന്നത വിദ്യാഭ്യാസ കൗൺസിൽ


ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ സർക്കാർ ഉടച്ചുവാർത്തു. കൗൺസിലിന‌് ത്രിതല ഘടന നൽകി. മേഖലയിലെ പ്രശ‌്നങ്ങൾ പഠിച്ച യഥാസമയം  സർക്കാരിന‌് ശുപാർശ നൽകുന്നതിൽ കൗൺസിൽ രാജ്യത്തിന‌് മാതൃകയാണ‌്. യുഡിഎഫ‌് ഭരണത്തിൽ സ്വകാര്യ വിദ്യാഭ്യാസ കച്ചവടവടത്തിന്റ സ‌്പോൺസർമാർ മാത്രമായിരുന്നുഇഇ സംവിധാനം.


പ്രധാന വാർത്തകൾ
 Top