20 March Wednesday

സര്‍ക്കാര്‍ വനിതാ കോളേജില്‍ മെറിറ്റ് ഡേ ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

തിരുവനന്തപുരം> തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മെറിറ്റ് ദിനാഘോഷം മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് പദ്മശ്രീ ഡോ എം സി ദത്തന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, റിട്ട. ഐജി ശാന്താറാം ഐപിഎസ്  എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

ചടങ്ങില്‍ റാങ്ക് ജേതാക്കളെയും ദേശീയ, സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അനുമോദിച്ചു. ടീച്ചര്‍ സെക്രട്ടറി ഡോ നന്ദിനി എന്‍ ജെ ജേതാക്കളെ പരിചയപ്പെടുത്തി. ഡോ. സുമ, സര്‍വ്വശ്രീ അനില, രാധാകൃഷ്ണന്‍, സുദര്‍ശനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

 


പ്രധാന വാർത്തകൾ
 Top