20 November Wednesday

ആമസോണിന്റെ തേങ്ങാക്കാര്യം ഹിറ്റ്‌

സുധ സുന്ദരൻUpdated: Sunday Aug 4, 2019


ആമസോൺ ഓൺലൈൻ വിപണിയിൽ തേങ്ങ ഉൽപന്നങ്ങൾക്ക്‌ വൻ ഡിമാന്റ്‌. തേങ്ങാപാൽ, തേങ്ങ പാൽപൊടി, തേങ്ങാവെള്ളം തുടങ്ങി എന്തിന്‌ തൊണ്ടും ചകിരിയും വരെ  വാങ്ങാൻ ആമസോണിൽ ക്ലിക്കുണ്ട്‌. 

അടുത്തിടെ, വിൽപ്പനക്കെത്തിയ  ‘നാച്വറൽ കോക്കനട്ട്‌ ഷെൽ’(ചിരട്ട) വില വലിയ ചർച്ചയായിരുന്നു. 3000 രൂപ നിശ്ചിതവിലയുള്ള ചിരട്ട ഡിസ്‌കൗണ്ടിൽ 1365 രൂപയ്‌ക്കാണ്‌ വിറ്റത്‌. ചകിരി നാര്‌ മുതൽ തെങ്ങിൻ തൈ വരെ ഓൺലൈനിൽ വിൽപ്പനയ്ക്കുണ്ട്‌. 100 ഗ്രാം ചകിരിനാരിന്റെ പാക്കറ്റിന്‌ 199 രൂപയാണ്‌ വില. 50 ഗ്രാം തേങ്ങ ചായ മിക്‌സി 299 രൂപയും 400 ഗ്രാം കൊപ്രക്ക്‌ 189 രൂപയു മാണ്‌. ചകിരി സ്‌ക്രബർ ഒന്നിന്‌ 105 രൂപയും ഒരു കിലോ ചകിരിക്ക്‌ (തോട്‌) 199 രൂപയുമാണ്‌ നിരക്ക്‌. ചകിരി സ്‌ക്രബർ സ്‌‌പോഞ്ച്‌ (ആറ് എണ്ണം 270), ചൂൽ (249), തേങ്ങാ പൊടി (400 ഗ്രാം 189), കരിക്കിൻ വെള്ളം (320 മില്ലി 450), ചിരകിയ തേങ്ങ (250 ഗ്രാം‌ 150), തെങ്ങിൻതൈ (രണ്ട‌് അടി വളർച്ചയെത്തിയത്‌ 500 രൂപ)  എന്നിവയും  വിൽപ്പനയ്‌ക്കുണ്ട്‌. ചിരട്ടയിൽ നിർമിച്ച വള (ഒന്നിന്‌ 475 രൂപ), വാച്ച്‌ (399), സ്റ്റഡ്‌ (149), ഹെയർ ക്ലിപ്പ്‌ (424), ബട്ടൺ (പാക്കറ്റ്‌ 1207) എന്നിവയും ലഭ്യമാണ്‌.


പ്രധാന വാർത്തകൾ
 Top