കൊച്ചി
9805 കോടി രൂപ ചെലവിൽ ആറ് നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസലുകൾ (എൻജിഎംവി) നിർമിക്കുന്നതിനുള്ള കരാറിൽ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നാവികസേനയുമായി ഒപ്പുവച്ചു.
2027 മാർച്ചിൽ കപ്പലുകളുടെ കൈമാറ്റം ആരംഭിക്കും. അതിവേഗ ആക്രമണശേഷിയുള്ള യുദ്ധക്കപ്പലുകളാണ് എൻജിഎംവികൾ.
ഇന്ത്യൻ നാവികസേനയ്ക്ക് നിര്‍മിക്കുന്ന ഈ കപ്പലുകൾ സേനയുടെ തന്ത്രപ്രധാന ദൗത്യങ്ങളിലും പ്രാദേശിക നാവിക പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളികളാകുമെന്ന് കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ പറഞ്ഞു. ഇതുകൂടാതെ മുങ്ങിക്കപ്പലുകളെ നേരിടാൻ നാവികസേനയ്ക്കായി എട്ട് ആന്റി സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളും കപ്പൽശാല നിർമിക്കുന്നുണ്ട്. ഇവ യാർഡിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..