കൊച്ചി> കൊച്ചി കോർപറേഷനിൽ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആർ പ്രേമകുമാർ തെരഞ്ഞെടുക്കപ്പെട്ടു. കോണം ഡിവിഷനിലെ കൗൺസിലറാണ് ഐ വിഭാഗം നേതാവായ കെ ആർ പ്രേമകുമാർ.73 അംഗ കൗൺസിലിൽ പ്രേംകുമാറിന് 37വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷനേതാവ് കെ ജെ ആന്റണിക്ക് 34 വോട്ടും ലഭിച്ചു. രണ്ട് ബിജെപി അംഗങ്ങൾ വിട്ടുനിന്നു.
ടി ജെ വിനോദ് ഉപതെരഞ്ഞെടുപ്പിൽ നിയമസഭാംഗമായതോടെയാണ് ഡെപ്യൂട്ടി മേയർസ്ഥാനത്ത് ഒഴിവുണ്ടായത്.