10 September Tuesday

വയനാടിന് കൈത്താങ്ങ്: സമ്പാദ്യക്കുടുക്കയുമായി മുഖ്യമന്ത്രിയെ കാണാൻ കുരുന്നുകളെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

തിരുവനന്തപുരം> വയനാടിന് കൈത്താങ്ങാവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുകയാണ്. വയനാട്ടിലെ കരളലിയിക്കുന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ വിഴിഞ്ഞത്തെ കുരുന്നുകള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.

വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പമെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പണം കൈമാറുകയായിരുന്നു. ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന കുഞ്ഞുങ്ങളുടെ കരുതലും സ്നേഹവും അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഈ കരുതലും സ്നേഹവും എന്നും കാത്തുസുക്ഷിക്കണമെന്നും പറഞ്ഞു.

വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ചേർന്ന് സമാഹരിച്ച 75,000 രൂപയാണ് വയനാടിനായി നൽകിയത്‌. ഹെഡ്മാസ്റ്റർ എച്ച് ഡി  ബൈജു, എസ്എംസി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി, പിടിഎ പ്രസിഡന്റ്‌ അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ടി എസ് ജോലാൽ, അധ്യാപകൻ പി സക്കറിയ എന്നിവര്‍ക്കൊപ്പമാണ്‌ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top