18 September Wednesday

നിലയ്‍ക്കാത്ത മനുഷ്യസ്‌നേഹം: ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

തിരുവനന്തപുരം> മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടമായി നാടൊന്നാകെ കേരളത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി.

യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷൻ ഒരു കോടി രൂപ, തമിഴനാട് മുൻ മന്ത്രിയും  വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ ഒരു കോടി രൂപ, കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ 50 ലക്ഷം രൂപ, രാംരാജ് കോട്ടൺ 25 ലക്ഷം രൂപ, കേരള സംസ്ഥാന യുവജനക്ഷേമബോർഡ്  25 ലക്ഷം രൂപ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ്റെ ഒരുമാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക് -മുൻസിപ്പാലിറ്റി- കോപ്പറേഷൻ കോ ഓർഡിനേറ്റർമാർ, അവളിടം ക്ലബ് സംസ്ഥാന- ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്താണ് തുക സമാഹരിച്ചത്.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 20 ലക്ഷം രൂപ, കേരള സോഷ്യൽ സെന്റർ, അബുദാബി 10 ലക്ഷം രൂപ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ, മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ മധുര 10 ലക്ഷം രൂപ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ, പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായർ പി  അഞ്ച് ലക്ഷം രൂപ, ചലചിത്രതാരം ജയറാം അഞ്ച് ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം 2,57,750 രൂപ

ഡോ. കെ എം തോമസും മകൾ സൂസൻ‌ തോമസും രണ്ട് ലക്ഷം രൂപ, ഡോ. കെ ​എം മാത്യു ഒരു ലക്ഷം രൂപ, കടയ്ക്കൽ ഗവ. വോക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക 2,47,600 രൂപ, കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് രണ്ട് ലക്ഷം രൂപ, കവി ശ്രീകുമാരൻ തമ്പി ഒരു ലക്ഷം രൂപ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ  ഒരു ലക്ഷം രൂപ, എം സി ദത്തൻ, മെൻ്റർ (സയൻസ്) മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ലക്ഷം രൂപ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ് ഒരു ലക്ഷം രൂപ, ഇടുക്കി കളക്ടർ വി വിഘ്നേശ്വരി, എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ് ചേർന്ന് ഒരു ലക്ഷം രൂപ

കേരള അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ 1,87,000 രൂപ, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ ഡോ. കെ രവി രാമൻ ഒരു ലക്ഷം രൂപ, തൃശൂർ  കലക്ടർ അർജ്ജുൻ പാണ്ഡ്യൻ  98,445 രൂപ, മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മിൽ ജീവനക്കാരുടെ വിഹിതം ഒരു ലക്ഷം രൂപ, തിരുവനന്തപുരം നന്ദൻകോട് വയലിൽ വീടിൽ ജയകുമാരി ടി ഒരു ലക്ഷം രൂപ, തിരുവനന്തപുരം സ്വദേശിയും റിട്ട.എൽ ഐ സി ഉദ്യോഗസ്ഥനുമായ ഭാസ്ക്കര പിള്ള ഒരു ലക്ഷം രൂപ, ലിവർപൂൾ ഫാൻസ് വാട്ട്സാപ്പ് കൂട്ടായ്മ 80,000 രൂപ, ഹാർബർ എൽ പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 75,000 രൂപ, ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടർബോൾട്ട് കമാൻഡോസ്  56,000 രൂപ,  
വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് 55,000 രൂപ,

മുൻ‌ എം എൽ എ കെ ഇ ഇസ്മയിൽ 50,000 രൂപ, തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് 50,000 രൂപ, കവടിയാർ റസിഡൻസ് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ 50,000 രൂപ, നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ 50,000 രൂപ, തൃശൂർ സ്വദേശി ഡോ. കവിത മുകേഷ് 25,000 രൂപ, കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പിൽ വീട്ടിലെ ജെ രാജമ്മ പെൻഷൻ തുകയായ 25,000 രൂപ, പ്രമുഖ വ്യവസായി എം എ യൂസഫി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം എ നിഷാദ്, റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ എന്നിവർ ചേർന്ന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top