03 June Wednesday

ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ഇ പി ജയരാജൻ ഒരുമാസത്തെ ശമ്പളം നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
തിരുവനന്തപുരം > മന്ത്രി ഇ പി ജയരാജന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.  ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍  സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് എല്ലാവരുടെയും സഹായം ആവശ്യമാണ്. നാടിനെ കരുത്തോടെ നിലനിര്‍ത്തുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ഈ ഉദ്യമത്തില്‍ അണിചേരണമെന്നും മന്ത്രി പറഞ്ഞു.
 
കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.  പ്രത്യേക കാലത്ത് ജീവനക്കാര്‍ സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് 3 വമന്ത്രിയും സ്റ്റാഫ് അംഗങ്ങളും ശമ്പളം നല്‍കാന്‍ താരുമാനിച്ചത്. സാലറി ചലഞ്ചിനോട് സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 2018 ലെ പ്രളയത്തിന് ശേഷം നടത്തിയ സാലറി ചലഞ്ചിനെ ജീവനക്കാര്‍ ഏറ്റെടുത്തിരുന്നു.
 

 


പ്രധാന വാർത്തകൾ
 Top