10 September Tuesday

ദുരിതാശ്വാസനിധിക്കെതിരെ കുപ്രചാരണം: ബിജെപി പ്രവർത്തകനടക്കം മൂന്ന്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കോട്ടയം > വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് ബിജെപിക്കാരനടക്കം മൂന്നുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു. മുണ്ടക്കയത്തെ സജീവ ബിജെപി പ്രവർത്തകനായ സതീഷ് ബാബു, മുണ്ടക്കയം സ്വദേശി ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ എന്നിവരെയാണ്‌ അറസ്‌റ്റുചെയ്‌തത്‌. ഇവരെ ജാമ്യത്തിൽവിട്ടു.  

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇവർ വിദ്വേഷപരവും തെറ്റിധാരണാജനകവുമായ പ്രചാരണംനടത്തുകയായിരുന്നു. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈബർ പട്രോളിങ് ടീം സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top