26 May Tuesday

"പത്തോ നൂറോ പറ്റുന്നപോലെ', മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത്‌ സിനിമാലോകം; ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചലഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കോവിഡ്‌19 രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള പണം സ്വരൂപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന ഏറ്റെടുത്ത്‌ സിനിമാലോകം. സംഗീത സംവിധായകൻ ബിജിബാലാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭവന നൽകാനുള്ള ചലഞ്ച്‌ തുടങ്ങിവച്ചത്‌. ഇത്‌ ഏറ്റെടുത്ത സംവിധായകൻ ആഷിഖ്‌ അബു സംഭാവന നൽകിക്കൊണ്ടുള്ള രസീത്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച്‌  റിമ കല്ലിങ്കൽ, ടോവിനോ തോമസ്‌, കുഞ്ചാക്കോ ബോബൻ, മഞ്‌ജു വാര്യർ, പാർവ്വതി തിരുവോത്ത്‌ തുടങ്ങിയവരെയും ചലഞ്ച്‌ ചെയ്‌തിട്ടുണ്ട്‌. പത്തോ നൂറോ പറ്റുന്നപോലെ എന്ന ഹാഷ്‌ടാഗിലാണ്‌ ബിജിബാൽ ചലഞ്ച്‌ തുടങ്ങിവച്ചത്‌. ബോധിയുടെ അംഗങ്ങളെയും ബിജിബാൽ ചലഞ്ച്‌ ചെയ്‌തിട്ടുണ്ട്‌.

നേരത്തെ വ്യവസായി യൂസഫലി ദുരിതാശ്വാസനിധിയിലേക്ക്‌ 10 കോടി നൽകുമെന്ന്‌ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ സംഭാവനയുമായി എത്തുമെന്നാണ്‌ പ്രതീക്ഷ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ലിങ്ക്‌:


പ്രധാന വാർത്തകൾ
 Top