21 September Saturday

സിഎംഡിആർഎഫിൽ ലഭിച്ചത്‌ 
160 കോടി ; 1.41 കോടിരൂപ 
വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ബുധൻ വൈകിട്ട്‌ 6.15 വരെ 160.79 കോടി രൂപ (160, 79,17,342) ലഭിച്ചു.  ബുധനാഴ്ച കേരള നേഴ്സസ് ആൻഡ്‌ മിഡ് വൈവ്സ് കൗൺസിൽ അഞ്ചുകോടി രൂപ നൽകി.

കോട്ടയം, കണ്ണൂർ, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ ഒരു കോടി രൂപ വീതം നൽകി. കേരളാ മാരിടൈം ബോർഡ് ഒരു കോടി രൂപയും ചെയർമാൻ എൻ എസ് പിള്ള ഒരു മാസത്തെ ശമ്പളത്തുകയായ 1.52 ലക്ഷം രൂപയും നൽകി. കാസർകോട് പ്രസ് ക്ലബ് -2,30,000 രൂപയും മുൻ എംഎൽഎ ബി സത്യൻ രണ്ടു മാസത്തെ പെൻഷൻ തുകയായ 50,000 രൂപയും നൽകി.

മറ്റു സംഭാവനകൾ: ഡെന്റൽ കൗൺസിൽ–-25 ലക്ഷം, കേരള ഫയർ സർവീസ് അസോസിയേഷൻ–-7,26,450, കുക്കി സ്റ്റുഡന്റ്‌സ്‌ ഓർഗനൈസേഷൻ–-ഒരു ലക്ഷം, തിരുവല്ല കല്ലുങ്കൽ ജീവകാരുണ്യം വാട്സ്ആപ്പ് കൂട്ടായ്മ–-50,001, കിളിമാനൂർ പുളിമാത്ത് ടീം കഫ്റ്റീരിയ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം–-25,000, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ–-  12,50,000, കേരള ഫാർമസി കൗൺസിൽ–-25 ലക്ഷം, കയർഫെഡ്–-15 ലക്ഷം, മുസ്ലീം എഡ്യൂക്കേഷൻ ട്രസ്റ്റ് ഈരാറ്റുപേട്ട–-5,11,600, പേരൂർക്കട സർവീസ് സഹകരണ ബാങ്ക്–-5 ലക്ഷം, കരകുളം പഞ്ചായത്ത്–-20 ലക്ഷം, ബോണ്ടഡ് എൻജിനിയറിങ്‌ ലിമിറ്റഡ്–- 25 ലക്ഷം, കാച്ചാണി ഗവ. ഹൈസ്‌കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന്–-1,11,500, ആറ്റിങ്ങൽ ഗവ. യുപി സ്‌കൂൾ –-52,001, മണക്കാട് ഗവ. വിഎച്ച്എസ്എസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്–-1,40,500 രൂപ എന്നിങ്ങനെയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌.

1.41 കോടിരൂപ 
വിതരണം ചെയ്‌തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ ആഗസ്‌ത്‌ ഏഴുമുതൽ 13 വരെ 1,41,14,000 രൂപ വിതരണം ചെയ്തു.തിരുവനന്തപുരത്ത്‌ 11 പേർക്കായി 3,48,000, കൊല്ലത്ത്‌ 35 പേർക്ക് 6,79,000, പത്തനംതിട്ടയിൽ അഞ്ച്‌ പേർക്കായി 1,55,000, ആലപ്പുഴയിൽ 32 പേർക്ക് 11,30,000, കോട്ടയത്ത്‌ 16 പേർക്ക്‌ 9,50,000, ഇടുക്കിയിൽ 13 പേർക്ക് 5,04,000,  എറണാകുളത്ത്‌ രണ്ടുപേർക്ക്‌  3,50,000,  തൃശ്ശൂരിൽ 146 പേർക്ക് 49,44,000, പാലക്കാട് 16 പേർക്ക് 12,85,000, മലപ്പുറത്ത്‌ 29 പേർക്ക് 14,62,000, കോഴിക്കോട്‌  35 പേർക്ക് 12,20,000,  വയനാട്ടിൽ മൂന്നുപേർക്ക്‌ 85,000,  കണ്ണൂരിൽ 17 പേർക്ക് 7,50,000, കാസർകോട്‌ 14 പേർക്ക് 2,52,000 രൂപ വീതമാണ്‌ വിതരണം ചെയ്‌തത്‌.

ഒറ്റത്തവണയായി 
ധനസഹായം
കൊല്ലം ചവറ പൊലീസ് സ്റ്റേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹോം ഗാർഡായി ജോലി നോക്കിയിരുന്ന ചന്ദ്രദാസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ഒറ്റത്തവണയായി ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഒരു വർഷത്തെ വേതനമായ രണ്ടര ലക്ഷം രൂപയാണ്‌  ധനസഹായമായി നൽകുക.

സ്വർണ പാദസരം നൽകി
മലപ്പുറം പെരിന്തൽമണ്ണയിലെ പത്തുവയസ്സുകാരി സിയാ സഹ്റ  രക്ഷിതാക്കളായ മുഹമ്മദ് നിസാർ, ജസീല എന്നിവർക്കൊപ്പമെത്തി  സ്വർണ പാദസരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സിയാ സഹ്‌റയ്‌ക്ക്‌ ആർസിസിയിൽനിന്ന്‌ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭിക്കുന്നുണ്ട്‌.  ലോക്ഡൗൺ കാലത്ത് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തിൽ മരുന്ന് സർക്കാർ ഇടപെട്ട്‌ നൽകിയ വിവരം രക്ഷിതാക്കൾ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. മലപ്പുറം തിരൂരിലെ വെട്ടം എഎച്ച്എം എൽപി സ്കൂൾ വിദ്യാർഥികൾ കാരുണ്യക്കുടുക്കയിലൂടെ സമാഹരിച്ച 75,000 രൂപയും കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top