23 September Wednesday

ഇനി അറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

തിരുവനന്തപുരം > കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചതിനെത്തുടർന്ന്‌ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ ഇനിയൊരറിയിപ്പു വരെ അദ്ദേഹത്തിൻ്റെ വാർത്താ സമ്മേളനം ഉണ്ടാകില്ല. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്‌‌തീൻ, കെ ടി ജലീൽ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോകും.

ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി എ സി മൊയ്‌തീൻ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top