23 September Wednesday

ജനങ്ങൾക്ക്‌ വാർത്തകളുടെ സത്യമറിയാൻ പിആർഡി ഫാക്‌ട്‌ ചെക്ക്‌; കെഎസ്ഇബി ലോ​ഗോ ഉപയോ​ഗിച്ചും വ്യാജപ്രചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

തിരുവനന്തപുരം > വ്യാജവാർത്തകളുടെ നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക്‌ പബ്ലിക്‌ റിലേഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിനിടെ യാത്രക്കാരുടെ ലഗേജ് മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന പേരിൽ ഒരാളുടെ ചിത്രം പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ ശത്രുത തീർക്കുന്ന പ്രചാരണമാണ് നടക്കുന്നത്.

ഇതു വ്യാജസന്ദേശം ആണെന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു. കെഎസ്ഇബി ലോ​ഗോ ഉപയോ​ഗിച്ച് സംസ്ഥാനത്തിൻ്റെ രക്ഷാപ്രവർത്തനത്തെ അപമാനിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചിത്രവും വ്യാജമാണ്. വ്യാജവാർത്തകളുടെ നിജസ്ഥിതി അറിയാൻ ജില്ലാ പിആർഡികളുമായി ജനങ്ങൾക്ക് ബന്ധപ്പെടാം - മുഖ്യമന്ത്രി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top