Deshabhimani

വ്യാവസായിക മുന്നേറ്റത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്ക്: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 08:01 PM | 0 min read

കണ്ണൂർ> വ്യാവസായിക മുന്നേറ്റത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശേരി നഗരസഭ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വലുതാണ്. നഗരസഭകൾക്കും ഇതിൽ സവിശേഷമായ സ്ഥാനമുണ്ട്. നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാകണം. നഗരപ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.

സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് നമ്മൾ പിന്തുടരേണ്ടത്. ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാകണം - തദ്ദേശീയ സംരംഭകരെ പരമാവധി പ്രോത്സാഹിപ്പിക്കണം. ഉയർന്നുവരുന്ന പുതിയ ആശയങ്ങളെ ഉൽപ്പാദനോന്മുഖമായി പരിവർത്തിപ്പിക്കാനും ആകണം. അതിനാവശ്യമായ വികസന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. നൈപുണ്യമുള്ള തൊഴിലാളികളുടെ  ലഭ്യത ഉറപ്പുവരുത്തൽ പ്രധാനമാണ്.  ഇതിനുള്ള പരിശീലനങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home