26 September Tuesday

ഉടല്‍ രണ്ടെങ്കിലും ചിന്ത ഒന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

വൈക്കം> ഉടൽകൊണ്ട്  രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഞങ്ങൾ ഒരുപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. വൈക്കം സത്യഗ്രഹ 100ാം വാർഷികഘോഷവേദിയിലാണ്‌ സ്‌റ്റാലിൻ പിണറായിയോടുള്ള സാഹോദര്യം വ്യക്തമാക്കിയത്‌. വൈക്കം സത്യഗ്രഹം രണ്ട് സംസ്ഥാനങ്ങളും ഒരുമിച്ച് ആഘോഷിക്കണമെന്ന് പറഞ്ഞപ്പോൾ ഉടനെ "സഖാവ് പിണറായി അനുകൂലമായി പ്രതികരിച്ചു. ""ഞങ്ങൾ നടത്താം, താങ്കൾ വരണം'' എന്നായിരുന്നു  അദ്ദേഹം പറഞ്ഞത്. 

തമിഴ്നാട്ടിൽ ഇപ്പോൾ നിയമസഭ ചേരുന്ന സമയമാണ്. എങ്കിൽ പോലും വൈക്കത്ത് തീർച്ചയായും വരണമെന്ന് ആ സമയം ഞാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടവിട്ട്‌ മലയാളത്തിലേക്കും തമിഴിലേക്കും മാറിയ പ്രസംഗത്തിന്‌ വൻ കൈയടിയും കിട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top