19 September Sunday

ഇന്ത്യന്‍ ഹോക്കി ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

കൊച്ചി > ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. അസാധാരണമായ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിന്റെ അഭിമാനമായി മാറി.  ശ്രീജേഷിന്റെ മികവാര്‍ന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിന്റെ മാറ്റ് വീണ്ടും കൂട്ടുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ഇന്ത്യന്‍ ഹോക്കി ടീമിന് ഈ വിജയം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ എഴുതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top