23 January Wednesday

ആലപ്പാട് ഖനനം: ഉന്നതതലയോഗം ചേരും; മുഖ്യമന്ത്രി പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

തിരുവനന്തപുരം > ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. 16ന് തിരുവനന്തപുരത്താണ് യോഗം. വ്യവസായമന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ആലപ്പാട് വിഷയത്തില്‍ വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഖനനവുമായി ബന്ധപ്പെട്ട് നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top