19 September Saturday

ലോകത്തിന് തന്നെ മാതൃകയാണ് ഈ യുവാക്കൾ; ഡിവൈഎഫ്‌ഐയുടെ 'റീസൈക്കിൾ കേരള'യെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

തിരുവനന്തപുരം > എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാൻ തയ്യാറുള്ള  മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന റീസൈക്കിൾ കേരള എന്ന ക്യാമ്പെയിൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു കണക്കിന് യുവാക്കൾ പഴയ സാധനങ്ങൾ വീടുകളിൽ നേരിട്ട് പോയി ശേഖരിച്ചും, പത്രം വിറ്റും, കരിങ്കൽ ചുമന്നും, കക്കവാരിയും, മീൻപിടിച്ചും, റോഡുപണി ചെയ്തും, കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും വൈകാരികതയോടെ സൂക്ഷിച്ചുവെച്ച പഴയ സാധനങ്ങൾ വിൽപന നടത്തിയും, പഴയ വാഹനങ്ങൾ ആക്രിയായി വിൽപന നടത്തിയും ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത്തിയാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിഏഴ് രൂപയാണ്. ലോകത്തിനു തന്നെ മാതൃക തീർക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഡിവൈഎഫ്‌ഐ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾ ആണ് ഏതു സമൂഹത്തിൻറെയും നട്ടെല്ല്. അതു ശക്തമാണെങ്കിൽ ഏതു പ്രതിസന്ധിക്ക് മുന്നിലും തലയുയർത്തി കാലിടറാതെ നമ്മൾ മുൻപോട്ടു പോയിരിക്കും. കേരളത്തിലെ യുവാക്കൾ ഈ സമൂഹത്തിന് പകരുന്നത് ആ ആത്മവിശ്വാസമാണ്. ഡിവൈഎഫ്‌ഐയെ ഹാർദമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top