27 May Wednesday

കണ്ണൂര്‍ എസ്‌പിയുടെ നടപടി പൊലീസിന്റെ യശസ്സിന് ചേരാത്തത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

തിരുവനന്തപുരം > ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച കണ്ണൂര്‍ എസ്‌പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവെ സംസ്ഥാത്തെ പൊലീസിന് ചേരാത്ത നടപടിയാണ് എസ്‌പിയുടെ ഭാഗത്തുനിന്നുമുണ്ടായതനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡി ജി പി യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പൊതുവെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത്തരം കാര്യങ്ങള്‍ ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി നിര്‍വഹിക്കുന്നവരാണ് പൊലീസുകാര്‍. അതിന് ജനങ്ങളുടെ ഇടയില്‍ നിന്ന് നല്ല സ്വീകാര്യതയുമുണ്ട്. ഇത്തരം സംഭവങ്ങളിൂടെ അതിന് മങ്ങലേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്ഡ പറഞ്ഞു. 

കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എസ്‌പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top