16 December Monday

മരട് ഫ്ലാറ്റ് വിഷയം: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

കൊച്ചി > മരട് ഫ്ലാറ്റ് വിഷയം ചർച്ച ചെയ്യൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ചൊവാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരത്താണു യോഗം. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി ഞായറാഴ്‌ച അവസാനിക്കും. ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

375 കുടുംബങ്ങളാണു ഫ്ലാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top