03 November Sunday

കേരളത്തിന്റെ യശസുയർത്തിയ എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

 തിരുവനന്തപുരം > ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമാ പ്രവർത്തകരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയിലുണ്ടാവുന്ന സർഗാത്മക വളർച്ചയുടെയും മാറ്റങ്ങളുടെയും പ്രതിഫലനങ്ങളാണ് ഈ പുരസ്‌കാരങ്ങളെന്ന്‌ അഭിനന്ദന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ വീണ്ടും മലയാളിത്തിളക്കം. വിവിധ വിഭാഗങ്ങളിലായി കേരളീയരും അവരുടെ ചലച്ചിത്രങ്ങളും 9 അവാർഡുകളാണ് നേടിയിരിക്കുന്നത്. എല്ലാ പുരസ്‌കാര ജേതാക്കളെയും അഭിനന്ദിക്കുന്നു.
മികച്ച ചിത്രം - ആട്ടം
മികച്ച എഡിറ്റിങ്ങ് - മഹേഷ് ഭുവനേന്ദ് (ആട്ടം)
മികച്ച സ്ക്രീൻപ്ലേ - ആനന്ദ് ഏകർഷി (ആട്ടം)
മികച്ച നടി - നിത്യ മേനൻ (തിരുച്ചിട്രമ്പലം)
മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം)
മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
മികച്ച പ്രാദേശിക ഭാഷാ ചിത്രം (മലയാളം)-  സൗദി വെള്ളക്ക
പ്രത്യേക പരാമർശം - കാഥികൻ
നോണ്‍ ഫീച്ചര്‍ ഫിലിം മികച്ച സംവിധായിക- മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോ)
തുടങ്ങിയ കേരളീയർക്കും മലയാള ചിത്രങ്ങൾക്കുമാണ് പുരസ്കാരങ്ങൾ ലഭ്യമായിരിക്കുന്നത്. മലയാള സിനിമയിലുണ്ടാവുന്ന സർഗാത്മക വളർച്ചയുടെയും മാറ്റങ്ങളുടെയും പ്രതിഫലനങ്ങളാണ് ഈ പുരസ്‌കാരങ്ങൾ. കേരളത്തിന്റെ യശ്ശസുയർത്തിയ എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ഒപ്പം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ എല്ലാവരെയും അഭിനന്ദിക്കുന്നു. നാളെ ഇതിലും വലിയ നേട്ടങ്ങൾ തേടിവരട്ടെ എന്നാശംസിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top