Deshabhimani

വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ സംഭവം: അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 05:02 PM | 0 min read

തിരുവനന്തപുരം> കൊല്ലം തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് പരിക്ക് പറ്റിയ സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രി അധികൃതരുമായും കുട്ടിയുടെ പിതാവുമായും മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.


വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home