19 September Saturday

സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തിരുവനന്തപുരം>  സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.  ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു. പത്തനാപുരം ഫയര്‍  ആന്റ്‌ റെസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍മാനായ ആശിഷ്ദാസ് 291 -ആം റാങ്ക്നേടി കേരളാ സര്‍വീസിനു തന്നെ അഭിമാനമായി മാറി.

കേരളത്തില്‍ നിന്നും റാങ്ക്ലിസ്റ്റില്‍ ഇടം നേടിയവരില്‍ ഭൂരിഭാഗവും സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്.

 ഈ വിജയത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് അക്കാദമിക്ക് ഭാവിയിലും മികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. വിജയികള്‍ക്ക് സ്ത്യുത്യര്‍ഹമായ രീതിയില്‍ ജനസേവനംചെയ്യാനും  നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി  ആശംസിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top