21 October Monday

സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ സ്വാ​ഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ആലപ്പുഴ > ഡിസംബറിൽ ആലപ്പുഴയിൽ നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളന വിജയത്തിനായി സ്വാ​​ഗതസംഘം രൂപീകരിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ സ്വാ​ഗതം പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്ര‌ട്ടറി കെ ചന്ദ്രൻപിള്ള, ബി നന്ദകുമാർ, സി എസ് സുജാത, സി ബി ചന്ദ്രബാബു, പി ​ഗാനകുമാർ, ജി വേണു​ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

5001 അംഗ ജനറൽ കമ്മിറ്റിയും 225 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 11 സബ്‌ കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികൾ:  ടി എം തോമസ്‌ ഐസക്‌, ജി സുധാകരൻ (രക്ഷാധികാരികൾ). ആർ നാസർ (ചെയർമാൻ), പി പി ചിത്തരഞ്ജൻ (സെക്രട്ടറി), സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ്‌ സുജാത, കെ പ്രസാദ്‌, ജി വേണുഗോപാൽ, എം എ അലിയാർ, എ മഹേന്ദ്രൻ, എ എം ആരിഫ്‌, കെ എച്ച്‌ ബാബുജാൻ, ആർ രാജേഷ്‌, യു പ്രതിഭ, ജി ഹരിശങ്കർ, എം സത്യപാലൻ, മനു സി പുളിക്കൽ, കെ ജി രാജേശ്വരി, എം സുരേന്ദ്രൻ, കെ രാഘവൻ, എം എം ബഷീർ, ഡി ലക്ഷ്‌മണൻ (വൈസ്‌ ചെയർമാൻമാർ), പി ഗാനകുമാർ, എച്ച്‌ സലാം, എൻ ആർ ബാബുരാജ്‌, വി ബി അശോകൻ, ബി അബിൻഷാ, ജി രാജമ്മ, കെ കെ അശോകൻ (ജോയിന്റ്‌ സെക്രട്ടറിമാർ).


പ്രധാന വാർത്തകൾ
 Top