21 February Friday

അത്‌ നുണ, "മാധ്യമം' വാർത്ത വ്യാജം; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല ‐ ഡിജിപി

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

തിരുവനന്തപുരം > പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ "മാധ്യമം' പത്രത്തിൽവന്ന വാർത്ത തെറ്റാണെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവ്‌ ലോക്‌നാഥ്‌ ബെഹ്‌റ. പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായി വന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധമാണ്‌. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദഹം പറഞ്ഞു.

"തെരുവിൽ ഇറങ്ങുന്നവർക്കെതിരെ കേസ്‌ എടുക്കാൻ ഡിജിപിയുടെ നിർദ്ദേശം" എന്ന തലക്കെട്ടോടെയാണ്‌ മാധ്യമം പത്രത്തിൽ വന്ന വാർത്ത. പൊതുമുതൽ നശിപ്പിക്കുകയോ മറ്റ്‌ നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ മാത്രമേ എന്തെങ്കിലും തരത്തിലുള്ള കേസ്‌ ഏത്‌ സമരമായാലും എടുക്കൂ എന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പൊലീസ്‌ മേധാവിപോലും അറിയാത്തകാര്യം പറഞ്ഞാണ്‌ അദ്ദേഹം പറഞ്ഞുവെന്ന പേരിൽ വ്യാജവാർത്ത ഇറക്കിയിരിക്കുന്നത്‌.

കേരളത്തിൽ ഇനി പൗരത്വ സമരം വേണ്ടെന്നൊ സമരക്കാർക്കെതിരെ കേസെടുക്കണമെന്നൊ ഡിജിപിയോ മറ്റ്‌ വകുപ്പുകളോ ഉത്തരവോ നിർദ്ദേശമമൊ നൽകിയിയിട്ടില്ല. പൊതുമുതൽ നശിപ്പിക്കുക പോലുള്ള ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ മാത്രമേ കേസ്‌ എടുക്കുന്നുള്ളൂ. നിയമത്തിനെതിരെ സർക്കാർതന്നെ നിലപാട്‌ വ്യക്തമാക്കിയിട്ടും വാർത്തയിൽ പറയുന്നത്‌ നേരെ മറിച്ചാണ്‌. ആർഎസ്‌എസ്‌ അജൻഡ്‌ കേരളത്തിൽ നടപ്പാവില്ലെന്ന്‌ മുഖ്യമന്ത്രി ഇന്നലെ ആവർത്തിച്ച്‌ വ്യക്തമാക്കുകയുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top