17 January Friday

പൗരത്വ ഭേദഗതി നിയമം: സംയുക്ത സത്യഗ്രഹം ഇന്ന്‌

സ്വന്തം ലേഖകൻUpdated: Monday Dec 16, 2019

തിരുവനന്തപുരം > മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ തിങ്കളാഴ്‌ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും.  രാവിലെ 10ന്‌ പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം അനുഷ്‌ഠിക്കും. സാംസ്കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖർ സംസാരിക്കും. വിവിധ രാഷ്ട്രീയപാർടികളിലും സംഘടനകളിലും പെട്ടവർ അഭിവാദ്യം അർപ്പിക്കും. നവോത്ഥാനസമിതിയുടെ പ്രവർത്തകരും  പങ്കാളികളാകും.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top