14 December Saturday
സമവായത്തിനായി ശ്രമിക്കും

സഭാതർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

തിരുവനന്തപുരം> മലങ്കര സഭാ തർക്കത്തിൽ  സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ  ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ വൈകുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top