10 August Monday

നെടുമങ്ങാട് ചുള്ളിമാനൂർ പള്ളിയില്‍ എന്‍ഡിഎഫ് ആക്രമണം; നിസ്‌കാരത്തിനെത്തിയ നിരവധിപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019
നെടുമങ്ങാട് > ചുള്ളിമാനൂര്‍ ടൗണ്‍ മുസ്ലിം ജമാഅത്തിലെ പള്ളിക്കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎഫ്‌ അക്രമത്തിൽ നിസ്‌കാരത്തിനെത്തിയ നിരവധിപേർക്ക്‌ പരിക്ക്‌. വെള്ളിയാഴ്‌ച ജുമാ നമസ്കാരത്തിനിടെയായിരുന്നു അക്രമം. പരിക്കേറ്റ ഒരാളുടെനില ഗുരുതരമാണ്‌.
 
ജുമാ നമസ്കാരത്തിനുശേഷം പള്ളിക്കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുവേളയിലാണ് ആയുധ ധാരികളായ എന്‍ഡിഎഫ് സംഘം പള്ളിയ്ക്കുള്ളില്‍ കയറി അക്രമം നടത്തിയത്‌. നമസ്കാരശേഷം മടങ്ങിയവരെ പിന്തുടര്‍ന്നും ആക്രമിച്ചു.
 
ചുള്ളിമാനൂര്‍ സ്വദേശികളായ ഷെഫീഖ് (35), അബ്ദുല്‍ അസീസ് (54), നാസറുദ്ദീന്‍ (50), ഷാജി (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎഫ് നേതാവും ചുള്ളിമാനൂര്‍ സ്വദേശിയുമായ നഹാസിന്റെ നേതൃത്വത്തിലെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. പള്ളിക്കമ്മിറ്റി പിടിച്ചെടുക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്നുനടത്തിയ നീക്കം പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
 
നമസ്കാരശേഷം ഓട്ടോയുമായി മടങ്ങിയ ഷെഫീഖിനെ കാറില്‍ പിന്തുടര്‍ന്ന് തേക്കടയ്ക്കുസമീപം വച്ചാണ് ആക്രമിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top