12 September Thursday
91 ക്യാമ്പ് , 9328 പേർ ; വീടുൾപ്പെടെ 348 കെട്ടിടങ്ങൾ തകർന്നു

സ്നേഹത്തിന്റെ പാലൂട്ടാൻ അമ്മമാർ ; അമ്മിഞ്ഞമധുരം പകരാൻ കൂടുതൽ അമ്മമാരെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

ചൂരൽമല   
കുഞ്ഞിളം ചുണ്ടുകളിൽ അമ്മിഞ്ഞമധുരം പകരാൻ  കൂടുതൽ അമ്മമാരെത്തുന്നു. ഇടുക്കിയിൽ നിന്നെത്തിയ ഭാവന, വെള്ളമുണ്ട എട്ടേനാൽ സ്വദേശി ഷാനിബ, പടിഞ്ഞാറത്തറ പേരാൽ സുജിന അനീഷ് എന്നിവരാണ് മുലപ്പാലൂട്ടാൻ തയ്യാറായെത്തിയത്‌.  ഉപ്പുതറ സ്വദേശി പാറേക്കര സജിൻ തന്റെ ഭാര്യ  ഭാവന പാലൂട്ടാൻ ഭാര്യ തയ്യാറാണെന്ന്‌ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. വ്യാഴം പുലർച്ചെ രണ്ടുപേരും  ഉപജീവന മാർഗമായ പിക്കപ്പ് ജീപ്പിൽ വയനാട്ടിലേക്ക്  തിരിച്ചു.

ഉച്ചയോടെ മേപ്പാടി ക്യാമ്പ് സന്ദർശിച്ച് നമ്പർ നൽകി. പുൽപ്പള്ളിയിലെ ബന്ധുവീട്ടിലാണ് താമസം. വെള്ളി രാവിലെ വീണ്ടും ക്യാമ്പിലെത്തും. "ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്' -എന്ന്‌ വെള്ളമുണ്ടയിലെ തോലൻ അസീസ് വാട്‌സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചിരുന്നു. വ്യാഴാഴ്ച മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ അസീസും ഷാനിബയും പുറപ്പെട്ടെങ്കിലും അത്യാവശ്യമായതിനാൽ മറ്റൊരു യുവതി മുലയൂട്ടി. സുജിനയുടെ ഭർത്താവും സന്നദ്ധ പ്രവർത്തകനുമായ ഉള്ളാട്ടുവേലിയിൽ അനീഷാണ് ഭാര്യ പാലൂട്ടാൻ തയ്യാറാണെന്ന വിവരം ക്യാമ്പിലുള്ളവരെ  അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top