27 March Monday

ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കോഴിക്കോട്‌ > യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണമെന്നാണ്‌ സുരേന്ദ്രന്റെ അധിക്ഷേപം. എന്ത് പണിയാണ് ചിന്ത ജെറോം ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും സുരേന്ദ്രന്‍ അധിക്ഷേപിച്ചു. കോഴിക്കോട് ബിജെപിയുടെ കലക്‌ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം. ചിന്ത ജെറോമിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഒരു പിഴവുമില്ലെന്നും അത് അണ്‍പാര്‍ലമെന്ററി പ്രയോഗമല്ലെന്നും സുരേന്ദ്രന്‍ പിന്നീട്‌ ന്യായീകരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top