28 February Sunday

ചിൽഡ്രൻസ്‌ ഹോമിൽ നിന്നും വളർത്താൻ നൽകിയ പെൺകുട്ടിക്ക്‌ പീഡനം: മന്ത്രി റിപ്പോർട്ട്‌ തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


തിരുവനന്തപുരം>  എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 2015ല്‍ പോറ്റി വളര്‍ത്താന്‍ നൽകിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന  മന്ത്രി കെ കെ  ശൈലജ  വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പെൺകുട്ടിയെ കൈമാറിയ എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പോറ്റിവളർത്താൻ ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാർ കഴിഞ്ഞ ശനിയാഴ്‌ച അറസ്‌റ്റിലായിട്ടുണ്ട്‌.  പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യയും  പിടിയിലാണ്‌. ഇയാൾക്ക്‌ 2 മുൻ ഭാര്യയും അതിൽ കുട്ടികളുമുണ്ടെന്ന കാര്യം  മറച്ചുവെച്ചാണ്‌ ഇയാൾ കുട്ടിയെ പോറ്റിവളർത്താൻ ശിശുക്ഷേമസമിതിയെ സമീപിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top